കൊട്ടിയൂർ (കണ്ണൂർ): സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിലെ ഔദ്യോഗിക പ്രസംഗത്തിൽ മുൻ പ്രധാനമന്ത്രിമാരെയും കോൺഗ്രസിൻ്റെ സമര നേതാക്കളെയും വിമർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രദർശിപ്പിച്ചത് അദ്ദേഹത്തിൻ്റെ രാഷ്ട്രീയ അൽപ്പത്തരമാണെന്ന് സണ്ണി ജോസഫ് എംഎൽഎ. കൊട്ടിയൂരിൽ കോൺഗ്രസിൻ്റെ പുതിയ മണ്ഡലം പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട തോമസ് ആമക്കാട്ടിൻ്റെ സ്ഥാനാരോഹണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയിരുന്നു എം എൽ എ. ഒരോ പദവിക്കും ഓരോ ദേശീയ ആഘോഷങ്ങൾക്കും നിലാവാരമുണ്ട്. ആ നിലവാരത്തിന് അനുസരിച്ച് പെരുമാറാൻ രാജ്യത്തിൻ്റെ പ്രധാനമന്ത്രിക്ക് ബാധ്യതയുണ്ട്. ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനം ലോകത്തെ ശ്രദ്ധേയമായ ചടങ്ങാണ്. അവിടെ തനിക്ക് മുൻപ് രാജ്യത്തെ നയിച്ചവരെ അവഹേളിക്കുന്നത് സ്വന്തം രാഷ്ട്രത്തിൻ്റെ അന്തസിന് ഹാനി വരുത്തുന്നതാണ് എന്ന് തിരിച്ചറിയാൻ പ്രധാനമന്ത്രിയുടെ രാഷ്ട്രീയ താൽപര്യം തയാറായില്ല. ദേശീയ പ്രതിപക്ഷ നേതാവിന് പിൻ നിരയിൽ സീറ്റ് കൊടുത്ത് അവഹേളിക്കാൻ ശ്രമിച്ചാൽ ഒന്നും രാഷ്ട്രീയമായി വിജയിക്കാനാകില്ല. കാരണം ഗാന്ധി - നെഹ്റു കുടുംബങ്ങൾ ഇന്ത്യയിലെ ജനങ്ങൾക്ക് പ്രിയങ്കരരാകുന്നത് ആ കുടുംബങ്ങളിലെ പൂർവികരും പിൻഗാമികളും ഇന്ത്യൻ ജനതയ്ക്കായി സഹിച്ച ത്യാഗക്കളും പോരാട്ടാങ്ങളും ജനത്തിൻ്റെ മനസ്സിൽ നിലനിൽകുന്നതു കൊണ്ടാണ്. പിൻനിരയിൽ ഇരിപ്പിടം കൊടുത്ത് അവഹേളിക്കാൻ ശ്രമിച്ചതിലൂടെ വ്യക്തമാകുന്നത് മോദിയ്ക്കും ബിജെപിക്കും കോൺഗ്രസിനെയും നേതാക്കളെയും ഭയമാണെന്നാണ് എന്നും എം എൽ എ പറഞ്ഞു. തോമസ് അക്കാട്ട് അധ്യക്ഷത വഹിച്ചു. കെപിസിസി അംഗം പി.സി.ഷാജി, കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡൻ്റ് റോയ് നമ്പുടാകം, ഡിസിസി സെക്രട്ടറി ബൈജു വർഗീസ്, ജില്ലാ പഞ്ചായത്തംഗം ജൂബിലി ചാക്കോ, ശശീന്ദ്രൻ തുണ്ടിത്തറ, മാത്യു പറമ്പൻ, ജോർജ് കൂട്ടുങ്കൽ, ജെയ്ഷ ബിജു, ബാബു ജോസഫ്, അജീഷ് ഇരിങ്ങോളിൽ തുടങ്ങിയവർ പ്രസംഗിച്ചു.
PM showed political insignificance: Sunny Joseph MLA.